കോൽക്കത്ത: ബംഗാളിൽനിന്നു മൂന്നു ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. സുഖേന്ദു ശേഖർ റോയി, സുഷ്മിത ഗേവ്, പ്രകാശ് ചിക് എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാംഗങ്ങളായിരുന്നു മൂവരും. രാജ്യസഭാംഗത്വം രാജിവച്ച് ഇവർ ബിജെപിയിൽ ചേരുകയായിരുന്നു.